ബ്ലാസ്റ്റേഴ്സ് x ബംഗളൂരു എലിമിനേറ്റർ പോരാട്ടം നാളെ


ഇ​​​​​ന്ത്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​ഫ്സി​​​​​യു​​​​​ടെ മു​​​​​ഖ്യ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ഇ​​​​​വാ​​​​​ൻ വു​​​​​കോ​​​​​മ​​​​​നോ​​​​​വി​​​​​ച്ചി​​​​​ന് ഇ​​​​​ഷ്ടം സൗ​​​​​ന്ദ​​​​​ര്യ​​​​​മു​​​​​ള്ള ക​​​​​ളി​​​​​ത​​​​​ന്നെ. എ​​​​​ന്നാ​​​​​ൽ, മ​​​​​ത്സ​​​​​ര​​​​​ഫ​​​​​ല​​​​​മാ​​​​​ണു നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ക്കു​​​​​ന്നു. 2022-23 സീ​​​​​സ​​​​​ണി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​ഫ്സി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​രാ​​​​​ധ​​​​​ർ പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ച ഫ​​​​​ലം അ​​​​​ല്ല ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ൽ ക​​​​​ണ്ട​​​​​ത്. തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ ഹാ​​​​​ട്രി​​​​​ക് തോ​​​​​ൽ​​​​​വി, ഒ​​​​​ടു​​​​​വി​​​​​ലും ഹാ​​​​​ട്രി​​​​​ക് തോ​​​​​ൽ​​​​​വി. ഇ​​​​​തി​​​​​നി​​​​​ടെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ എ​​​​​ട്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​പ​​​​​രാ​​​​​ജി​​​​​ത കു​​​​​തി​​​​​പ്പ്. ആ ​​​​​കു​​​​​തി​​​​​പ്പി​​​​​ലൂ​​​​​ടെ പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ അ​​​​​ഞ്ചാം സ്ഥാ​​​​​ന​​​​​ത്തോ​​​​​ടെ പ്ലേ ​​​​​ഓ​​​​​ഫ് എ​​​​​ലി​​​​​നി​​​​​മേ​​​​​റ്റ​​​​​റി​​​​​നു കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് യോ​​​​​ഗ്യ​​​​​ത നേ​​​​​ടി.

നാ​​​​​ളെ​​​​​യാ​​​​​ണു ബം​​​​​ഗ​​​​​ളൂ​​​​​രു എ​​​​​ഫ്സി​​​​​ക്ക് എ​​​​​തി​​​​​രാ​​​​​യ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ പ്ലേ ​​​​​ഓ​​​​​ഫ് എ​​​​​ലി​​​​​മി​​​​​നേ​​​​​റ്റ​​​​​ർ. ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​നെ​​​​​തി​​​​​രേ ജ​​​​​യി​​​​​ച്ചാ​​​​​ൽ സെ​​​​​മിയി​​​​​ൽ മും​​​​​ബൈ സി​​​​​റ്റി എ​​​​​ഫ്സി​​​​​യെ നേ​​​​​രി​​​​​ടാം. ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ൽ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് 28 ഗോ​​​​​ൾ നേ​​​​​ടി. അ​​​​​ത്ര​​​​​ത​​​​​ന്നെ ഗോ​​​​​ൾ വ​​​​​ഴ​​​​​ങ്ങി. 2021-22 സീ​​​​​സ​​​​​ണി​​​​​നെ അ​​​​​പേ​​​​​ക്ഷി​​​​​ച്ച് (34 ഗോ​​​​​ൾ നേ​​​​​ടി, 24 ഗോ​​​​​ൾ വ​​​​​ഴ​​​​​ങ്ങി) മോ​​​​​ശം ക​​​​​ണ​​​​​ക്കാ​​​​​ണി​​​​​ത്. 2022-23 സീ​​​​​സ​​​​​ണി​​​​​ൽ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സിന്‍റെ ഗോ​​​​​ൾ പ്രോ​​​​​ഗ്ര​​​​​സ് കാ​​​​​ർ​​​​​ഡ് നോ​​​​​ക്കാം…


Source link

Exit mobile version