ബ്ലാസ്റ്റേഴ്സ് x ബംഗളൂരു എലിമിനേറ്റർ പോരാട്ടം നാളെ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ചിന് ഇഷ്ടം സൗന്ദര്യമുള്ള കളിതന്നെ. എന്നാൽ, മത്സരഫലമാണു നിർണായകമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽനിന്ന് ആരാധർ പ്രതീക്ഷിച്ച ഫലം അല്ല ലീഗ് റൗണ്ടിൽ കണ്ടത്. തുടക്കത്തിൽ ഹാട്രിക് തോൽവി, ഒടുവിലും ഹാട്രിക് തോൽവി. ഇതിനിടെ തുടർച്ചയായ എട്ടു മത്സരങ്ങളിൽ അപരാജിത കുതിപ്പ്. ആ കുതിപ്പിലൂടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തോടെ പ്ലേ ഓഫ് എലിനിമേറ്ററിനു കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത നേടി.
നാളെയാണു ബംഗളൂരു എഫ്സിക്ക് എതിരായ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് എലിമിനേറ്റർ. ബംഗളൂരുവിനെതിരേ ജയിച്ചാൽ സെമിയിൽ മുംബൈ സിറ്റി എഫ്സിയെ നേരിടാം. ലീഗ് റൗണ്ടിൽ ബ്ലാസ്റ്റേഴ്സ് 28 ഗോൾ നേടി. അത്രതന്നെ ഗോൾ വഴങ്ങി. 2021-22 സീസണിനെ അപേക്ഷിച്ച് (34 ഗോൾ നേടി, 24 ഗോൾ വഴങ്ങി) മോശം കണക്കാണിത്. 2022-23 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പ്രോഗ്രസ് കാർഡ് നോക്കാം…
Source link