ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യ 109നു പുറത്ത്
ഇൻഡോർ: താൻ കുത്തും കുഴിയിൽ താൻതന്നെ… എന്ന പഴഞ്ചൊല്ല് സാധൂകരിക്കുന്നതായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ്. കാരണം, ഓസ്ട്രേലിയയെ വീഴ്ത്താൻ ഒരുക്കിയ സ്പിൻകുഴിയിൽ വീണത് ഇന്ത്യതന്നെ. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് വെറും 109ൽ അവസാനിച്ചു. ഇന്ത്യയുടെ ഒന്‍പത് വിക്കറ്റും പങ്കിട്ടെടുത്തത് ഓസ്ട്രേലിയൻ സ്പിന്നർമാരും. സ്പിൻ ബൗളിംഗിലൂടെ കാര്യങ്ങൾ അനുകൂലമാക്കിയ ഇന്ത്യ, ഓസീസ് സ്പിന്നർമാർക്കു മുന്നിൽ വട്ടംകറങ്ങി വീഴുന്നതാണ് ഇൻഡോറിലെ സ്റ്റേഡിയത്തിൽ കണ്ടത്. അതേസമയം, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ മികച്ച പ്രകടനത്തോടെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുകയും ചെയ്തു. സ്കോർ: ഇന്ത്യ 109, ഓസ്ട്രേലിയ 156/4. ഖുനെമാൻ ഇഫക്റ്റ് ഡൽഹിയിൽ നടന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ അരങ്ങേറിയ ഓസീസ് സ്പിന്നർ മാത്യു ഖുനെമാന്റെ മാസ്മരികതയാണ് ഇൻഡോറിൽ ഇന്നലെ കണ്ടത്. ഒന്‍പത് ഓവറിൽ 16 റണ്‍സ് വഴങ്ങി ഖുനെമാൻ വീഴ്ത്തിയത് അഞ്ച് ഇന്ത്യൻ വിക്കറ്റുകൾ. രോഹിത് ശർമ (12), ശുഭ്മൻ ഗിൽ (21), ശ്രേയസ് അയ്യർ (0), ആർ. അശ്വിൻ (3), ഉമേഷ് യാദവ് (17) എന്നിവരുടെ വിക്കറ്റുകളായിരുന്നു ഖുനെമാൻ വീഴ്ത്തിയത്. ടെസ്റ്റ് കരിയറിൽ ഖുനെമാന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം. നഥാൻ ലിയോണ്‍ മൂന്നും ടൊഡ് മർഫി ഒരു വിക്കറ്റും വീഴ്ത്തിയതോടെ ഇന്ത്യയുടെ കാര്യം തീരുമാനമായി.
ഖ്വാജ ഡിഫൻസ് രണ്ടും കൽപ്പിച്ചായിരുന്നു ഓസ്ട്രേലിയ ക്രീസിൽ എത്തിയത്. ട്രാവിഡ് ഹെഡിനെ (9) തുടക്കത്തിൽ വീഴ്ത്താൻ സാധിച്ചെങ്കിലും ഉസ്മാൻ ഖ്വാജയുടെ (60) അർധസെഞ്ചുറി ഇന്ത്യയെ പൂർണമായി കളിയിൽനിന്ന് അകറ്റി. 147 പന്ത് നേരിട്ടായിരുന്നു ഖ്വാജയുടെ 60 റണ്‍സ്. ആദ്യദിനം വീണ നാല് ഓസ്ട്രേലിയൻ വിക്കറ്റും രവീന്ദ്ര ജഡേജയാണു സ്വന്തമാക്കിയത്. പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് ആയിരുന്നു ഓസ്ട്രേലിയൻ ക്യാപ്റ്റൻ. സ്കോർബോർഡ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: രോഹിത് സ്റ്റംപ്ഡ് അലക്സ് കാരെ ബി ഖുനെമൻ 12, ശുഭ്മൻ ഗിൽ സി സ്മിത്ത് ബി ഖുനെമൻ 21, പൂജാര ബി ലിയോണ്‍ 1, കോഹ് ലി എൽബിഡബ്ല്യു ബി മർഫി 22, ജഡേജ സി ഖുനെമൻ ബി ലിയോണ്‍ 4, ശ്രേയസ് അയ്യർ ബി ഖുനെമൻ 0, ഭരത് എൽബിഡബ്ല്യു ബി ലിയോണ്‍ 17, അക്സർ പട്ടേൽ നോട്ടൗട്ട് 12, ആർ. അശ്വിൻ സി കാരെ ബി ഖുനെമൻ 3, ഉമേഷ് യാദവ് എൽബിഡബ്ല്യു ബി ഖുനെമൻ 17, മുഹമ്മദ് സിറാജ് റണ്ണൗട്ട് 0, എക്സ്ട്രാസ് 0, ആകെ 109 (33.2). വിക്കറ്റ് വീഴ്ച: 27/1, 34/2, 36/3, 44/4, 45/5, 70/6, 82/7, 88/8, 108/9, 109/10. ബൗളിംഗ്: സ്റ്റാർക്ക് 5-0-21-0, ഗ്രീൻ 2-0-14-0, ഖുനെമൻ 9-2-16-5, ലിയോണ്‍ 11.2-2-35-3, മർഫി 6-1-23-1. ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ്: ഹെഡ് എൽബിഡബ്ല്യു ബി ജഡേജ 9, ഖ്വാജ സി ഗിൽ ബി ജഡേജ 60, ലബൂഷെയ്ൻ ബി ജഡേജ 31, സ്മിത്ത് സി ഭരത് ബി ജഡേജ 26, ഹാൻഡ്സ്കോന്പ് നോട്ടൗട്ട് 7, കാമറൂണ്‍ ഗ്രീൻ നോട്ടൗട്ട് 6, എക്സ്ട്രാസ് 17, ആകെ 156/4 (54). വിക്കറ്റ് വീഴ്ച: 12/1, 108/2, 125/3, 146/4. ബൗളിംഗ്: അശ്വിൻ 16-2-40-0, ജഡേജ 24-6-63-4, അക്സർ പട്ടേൽ 9-0-29-0, ഉമേഷ് യാദവ് 2-0-4-0, സിറാജ് 3-0-7-0.
Source link