സന്തോഷ് ട്രോഫി സെമി ഇന്ന്
റിയാദ്: സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ. ബഗ്ലഫിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകുന്നേരമാണു മത്സരം. വിദേശരാജ്യത്തു നടക്കുന്ന ആദ്യ സന്തോഷ് ട്രോഫി മത്സരമാണിത്. ആദ്യ സെമിയിൽ ഇന്ത്യൻ സമയം വൈകുന്നേരം 5.30ന് പഞ്ചാബ് മേഘാലയയെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒന്‍പതിനാണു സർവീസസ്-കർണാടക പോരാട്ടം.
ശനിയാഴ്ച വൈകുന്നേരം ആറിനാണു ലൂസേഴ്സ് ഫൈനൽ. അന്നുതന്നെ രാത്രി ഒന്പതിനു ഫൈനലും നടക്കും.
Source link