ഗ്രാഫ് ഉയർന്ന് ജോക്കോ

സൂറിച്ച്: ഏറ്റവും കൂടുതൽ കാലം ലോക ഒന്നാം നന്പറിൽ തുടർന്ന ടെന്നീസ് താരമെന്ന റിക്കാർഡ് ഇനി സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ പേരിൽ. 377 ആഴ്ച ഒന്നാം സ്ഥാനത്തുതുടർന്ന ജർമൻ ഇതിഹാസം സ്റ്റെഫി ഗ്രാഫിന്റെ നേട്ടമാണു ജോക്കോ പഴങ്കഥയാക്കിയത്. ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്ക് പദവിയിലിരുന്ന പുരുഷതാരമെന്ന നേട്ടം 2021ൽത്തന്നെ ജോക്കോ പേരിലാക്കിയിരുന്നു. റോജർ ഫെഡററെയാണു താരം മറികടന്നത്.
2011 ജൂലൈയിലാണു ജോക്കോവിച്ച് ആദ്യമായി ഒന്നാം നന്പറിലെത്തുന്നത്. 2014 മുതൽ 2016 വരെ തുടർച്ചയായ 122 ആഴ്ചകൾ താരം ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയൻ ഓപ്പണ്‍ നേടിക്കൊണ്ട് ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ (22) നേടുന്ന പുരുഷതാരമെന്ന റാഫേൽ നദാലിന്റെ നേട്ടത്തിനൊപ്പവും ജോക്കോ എത്തി.
Source link