ബാഴ്സലോണയ്ക്കു തോൽവി
മാഡ്രിഡ്: യൂറോപ്പ ലീഗിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനോടേറ്റ തോൽവിക്കു പിന്നാലെ ലാ ലിഗയിലും ബാഴ്സലോണയ്ക്കു തോൽവി. എതിരില്ലാത്ത ഒരു ഗോളിന് അൽമേരിയയാണു ബാഴ്സയെ പരാജയപ്പെടുത്തിയത്. 24-ാം മിനിറ്റിൽ എൽ ബിലാൽ ടൂറെയാണ് അൽമേരിയയുടെ വിജയഗോൾ നേടിയത്. ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ടീമാണ് അൽമേരിയ.
മത്സരത്തിൽ തോറ്റെങ്കിലും ബാഴ്സയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. 23 കളികളിൽനിന്ന് 59 പോയിന്റുമായി ബാഴ്സ തന്നെയാണു ലീഗിൽ മുന്നിൽ.
Source link