പഞ്ച്കുല: ഐലീഗിൽ പഞ്ചാബ് എഫ്സിയുടെ ഗോൾമഴ. ലീഗിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് അവസാന സ്ഥാനക്കാരായ സുദേവ ഡൽഹിയെ ഏകപക്ഷീയമായ എട്ടു ഗോളുകൾക്കു പരാജയപ്പെടുത്തി. യുവാൻ മേരയുടെ ഹാട്രിക്കാണു പഞ്ചാബിനു തകർപ്പൻ ജയമൊരുക്കിയത്. 21, 33, 76 മിനിറ്റുകളിലായിരുന്നു മേരയുടെ ഗോൾ. പഞ്ചാബിനായി ലുക്ക മാജ്സെൻ ഇരട്ടഗോളും നേടി. ടെക്കം അഭിഷേക് സിംഗ്, യുവാൻ കാർലോസ് നെല്ലർ, മാഹ്സണ് സിംഗ് ടൊംഗ്ബ്രം എന്നിവരുടെ വകയായിരുന്നു പഞ്ചാബിന്റെ ശേഷിച്ച ഗോളുകൾ. 19 മത്സരങ്ങൾ കളിച്ച പഞ്ചാബ് 43 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. ഇത്രുംതന്നെ മത്സരങ്ങളിൽനിന്ന് 12 പോയിന്റ് മാത്രമുള്ള സുദേവ 12-ാം സ്ഥാനത്താണ്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ റിയൽ കാഷ്മീർ ടിഡിം റോഡ് അത്ലറ്റിക് യൂണിയനെ (ട്രോ) എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി. റിച്ചാർഡ് ഒസീ (30’), ഫ്രാംഗ്കി ബുവാം (76’) എന്നിവരാണു കാഷ്മീരിന്റെ ഗോളുകൾ നേടിയത്. 29 പോയിന്റുള്ള കാഷ്മീർ ലീഗിൽ അഞ്ചാമതും അത്രതന്നെ പോയിന്റുള്ള ടിഡിം ആറാമതുമാണ്.
Source link