മെസിയോ എംബാപ്പെയോ?
പാരീസ്: കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരപ്രഖ്യാപനം ഇന്ന്. ലോകകപ്പ് ജേതാവെന്ന നിലയിൽ അർജന്റൈൻ താരം ലയണൽ മെസിക്കാണു സാധ്യത. പാരീസിലാണു പുരസ്കാരദാനച്ചടങ്ങ്. മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ലയണൽ മെസി, കിലിയൻ എംബാപ്പെ, കരിം ബെൻസേമ എന്നിവരാണ് ഇടംപിടിച്ചിരിക്കുന്നത്. അലക്സ് മോർഗൻ (യുഎസ്), അലക്സിയ പ്യൂട്ടയസ് (സ്പെയിൻ), ബെത്ത് മീഡ് (ഇംഗ്ലണ്ട്) എന്നിവരാണു മികച്ച വനിതാ താരത്തിനുള്ള പുരസ്കാരപ്പട്ടികയിലുള്ളത്.
അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോനി, റയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി, മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള എന്നിവർ മികച്ച പുരുഷ ടീം പരിശീലകസ്ഥാനത്തേക്കു മത്സരിക്കും. ഫിഫയും ഫ്രാൻസ് ഫുട്ബോളും സംയുക്തമായി അവാർഡ് നൽകുന്ന പതിവ് 2016ൽ അവസാനിപ്പിച്ചശേഷം 2019ൽ മെസി ഫിഫ ബഹുമതി നേടിയിരുന്നു. കഴിഞ്ഞ രണ്ടു വർഷം റോബർട്ട് ലെവൻഡോവ്സ്കിക്കാണു ബെസ്റ്റ് ബഹുമതി ലഭിച്ചത്.
Source link