SPORTS

ഓ…സീസ്; വനിതാ ട്വന്‍റി 20 ലോകകപ്പ് കിരീടം ഓസ്ട്രേലിയയ്ക്ക്


കേ​​​പ്ടൗ​​​ണ്‍: വ​​​നി​​​താ ക്രി​​​ക്ക​​​റ്റി​​​ൽ ആ​​​ധി​​​പ​​​ത്യം അ​​​ര​​​ക്കി​​​ട്ടു​​​റ​​​പ്പി​​​ച്ച് ഓ​​​സ്ട്രേ​​​ലി​​​യ. ട്വ​​​ന്‍റി 20 ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ലി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യെ 19 റ​​​ണ്‍സി​​​ന് കീ​​​ഴ​​​ട​​​ക്കി ഓ​​​സ്ട്രേ​​​ലി​​​യ കി​​​രീ​​​ട​​​ത്തി​​​ൽ മു​​​ത്ത​​​മി​​​ട്ടു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഏ​​​ഴാം ഫൈ​​​ന​​​ൽ ക​​​ളി​​​ച്ച ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ ആ​​​റാം ലോ​​​ക​​​കി​​​രീ​​​ടമാണിത്. ടോ​​​സ് നേ​​​ടി ബാ​​​റ്റിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഓ​​​സീ​​​സ് നി​​​ശ്ചി​​​ത 20 ഓ​​​വ​​​റി​​​ൽ ആ​​​റു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 156 റ​​​ണ്‍സ് നേ​​​ടി. മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്ക് 20 ഓ​​​വ​​​റി​​​ൽ ആ​​​റു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 137 റ​​​ണ്‍സെ​​​ടു​​​ക്കാ​​​നേ ക​​​ഴി​​​ഞ്ഞു​​​ള്ളൂ. ഓ​​​പ്പ​​​ണ​​​ർ ലോ​​​റ വോ​​​ൾ​​​വാ​​​ർ​​​ത്ത് അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി​​​യു​​​മാ​​​യി പൊ​​​രു​​​തി​​​യെ​​​ങ്കി​​​ലും പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​ൻ ആ​​​ളി​​​ല്ലാ​​​തെ പോ​​​യി. ലോ​​​റ 48 പ​​​ന്തി​​​ൽ അ​​​ഞ്ച് ഫോ​​​റും മൂ​​​ന്നു സി​​​ക്സും സ​​​ഹി​​​തം 61 റ​​​ണ്‍സെ​​​ടു​​​ത്തു. ക്ലോ​​​യ് ട്രി​​​യോ​​​ണ്‍ (25), ടാ​​​സ്മി​​​ൻ ബ്രി​​​റ്റ്സ് (10), മ​​​രി​​​സെ​​​യ്ൻ കാ​​​പ്പ് (11) എ​​​ന്നി​​​വ​​​രാ​​​ണു ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ നി​​​ര​​​യി​​​ൽ ര​​​ണ്ട​​​ക്കം​​​ക​​​ട​​​ന്ന മ​​​റ്റു​​​ള്ള​​​വ​​​ർ. ഓ​​​സീ​​​സി​​​നാ​​​യി മേ​​​ഗ​​​ൻ ഷൂ​​​ട്ട്, ആ​​​ഷ്ലി ഗാ​​​ർ​​​ഡ്ന​​​ർ, ഡാ​​​ർ​​​സി ബ്രൗ​​​ണ്‍, ജെ​​​സ് ജൊ​​​നാ​​​സ​​​ൻ എ​​​ന്നി​​​വ​​​ർ ഓ​​​രോ വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി.

നേ​​​ര​​​ത്തേ, ബെ​​​ത്ത് മൂ​​​ണി​​​യു​​​ടെ ത​​​ക​​​ർ​​​പ്പ​​​ൻ അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി​​​യാ​​​ണ് ഓ​​​സീ​​​സി​​​നു ഭേ​​​ദ​​​പ്പെ​​​ട്ട സ്കോ​​​ർ സ​​​മ്മാ​​​നി​​​ച്ച​​​ത്. ഓ​​​പ്പ​​​ണ​​​റാ​​​യി ഇ​​​റ​​​ങ്ങി​​​യ മൂ​​​ണി 53 പ​​​ന്തി​​​ൽ 74 റ​​​ണ്‍സു​​​മാ​​​യി പു​​​റ​​​ത്താ​​​കാ​​​തെ നി​​​ന്നു. അ​​​ലീ​​​സ ഹീ​​​ലി (18), ആ​​​ഷ്ലി ഗാ​​​ർ​​​ഡ്ന​​​ർ (29), ഗ്രെ​​​യ്സ് ഹാ​​​രി​​​സ് (10), മെ​​​ഗ് ലാ​​​നിം​​​ഗ് (10), എ​​​ലി​​​സ് പെ​​​റി (7), ജോ​​​ർ​​​ജി​​​യ വാ​​​റെം (0) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു പു​​​റ​​​ത്താ​​​യ മ​​​റ്റു ബാ​​​റ്റ​​​ർ​​​മാ​​​രു​​​ടെ പ്ര​​​ക​​​ട​​​നം. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കാ​​​യി മ​​​രി​​​സെ​​​യ്ൻ കാ​​​പ്പ് നാ​​​ല് ഓ​​​വ​​​റി​​​ൽ 35 റ​​​ണ്‍സ് വ​​​ഴ​​​ങ്ങി ര​​​ണ്ടു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി. ഷ​​​ബ്നിം ഇ​​​സ്മ​​​യി​​​ൽ ര​​​ണ്ടു വി​​​ക്ക​​​റ്റ് സ്വ​​​ന്ത​​​മാ​​​ക്കി. ബെ​ത്ത് മൂ​ണി ക​ളി​യി​ലെ​യും ആ​ഷ്‌ലി ഗാ​ർ​ഡ്ന​ർ (110 റ​ണ്‍​സ്, 10 വി​ക്ക​റ്റ്) ടൂ​ർ​ണ​മെന്‍റിലെ​യും താ​ര​മാ​യി.


Source link

Related Articles

Back to top button