ന്യൂലാൻഡ്സ് പുതുമ?
കേപ്ടൗണ്‍: ഐസിസി ട്വന്റി-20 ക്രിക്കറ്റ് വനിതാ ലോകകപ്പ് ഫൈനൽ ഇന്ന് കേപ്ടൗണിലെ ന്യൂലാൻഡ്സ് മൈതാനത്ത് അരങ്ങേറും. നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയും കന്നി ഫൈനൽ കളിക്കുന്ന ആതിഥേയരായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് കലാശപ്പോരാട്ടം. മെഗ് ലാന്നിംഗ് നയിക്കുന്ന ഓസ്ട്രേലിയ തുടർച്ചയായ ഏഴാം ഫൈനലാണ് കളിക്കുന്നത്. അഞ്ച് തവണ ഓസീസ് ലോക കിരീടം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, സനെ ലൂസ് നയിക്കുന്ന ദക്ഷിണാഫ്രിക്ക ലോകകപ്പ് ചരിത്രത്തിൽ ഫൈനൽ കളിക്കുന്നത് ഇതാദ്യം.
പുരുഷ-വനിതാ വിഭാഗത്തിൽ ദക്ഷിണാഫ്രിക്കൻ സീനിയർ ടീം ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്. അതുകൊണ്ടുതന്നെ കിരീടം നേടിയാൽ അതും ചരിത്രത്തിന്റെ ഭാഗമാകും.
Source link