കൊച്ചി: പ്രൈം വോളിബോൾ ലീഗ് റൗണ്ടിലെ നാട്ടങ്കത്തിൽ കാലിക്കട്ട് ഹീറോസിനെ അട്ടിമറിച്ച് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. 2023 സീസണിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ആദ്യ ജയമാണ്. കാലിക്കട്ട് ഹീറോസിന്റെ രണ്ടാം തോൽവിയും. 15-13, 14-15, 12-15, 15-7, 15-11 എന്ന സ്കോറിനായിരുന്നു കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ജയം. കൊച്ചിയുടെ എറിൻ വർഗീസ് ആണ് കളിയിലെതാരം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് അഹമ്മദാബാദ് ഡിഫെൻഡേഴ്സിനെ നേരിടും.
Source link