SPORTS

ബൈ ​​ബൈ… റാ​​മോ​​സ്


മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ദേ​​ശീ​​യ ടീം ​​കു​​പ്പാ​​യ​​ത്തി​​ൽ ഇ​​നി സൂ​​പ്പ​​ർ ഡി​​ഫെ​​ൻ​​ഡ​​ർ സെ​​ർ​​ജി​​യൊ റാ​​മോ​​സ് ഇ​​ല്ല. രാ​​ജ്യാ​​ന്ത​​ര ക​​രി​​യ​​ർ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​താ​​യി സെ​​ർ​​ജി​​യൊ റാ​​മോ​​സ് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു. ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​യു​​ടെ ക​​ളി​​ക്കാ​​ര​​നാ​​ണ് മാ​​ർ​​ച്ചി​​ൽ 37 വ​​യ​​സ് തി​​ക​​യു​​ന്ന സെ​​ർ​​ജി​​യൊ റാ​​മോ​​സ്. 2010 ഫി​​ഫ ലോ​​ക​​ക​​പ്പ്, 2008, 2012 യു​​വേ​​ഫ യൂ​​റോ ക​​പ്പ് എ​​ന്നി​​ങ്ങ​​നെ തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് കി​​രീ​​ട​​ങ്ങ​​ൾ നേ​​ടി​​യ സ്പാ​​നി​​ഷ് ടീ​​മി​​ൽ അം​​ഗ​​മാ​​യി​​രു​​ന്നു റാ​​മോ​​സ്. ദേ​​ശീ​​യ ടീ​​മി​​നോ​​ടു വി​​ട​​പ​​റ​​യേ​​ണ്ട സ​​മ​​യമായി​​രി​​ക്കു​​ന്നു. രാ​​വി​​ലെ ദേ​​ശീ​​യ ടീം ​​പ​​രി​​ശീ​​ല​​ക​​ന്‍റെ ഫോ​​ണ്‍ എ​​ത്തി, അ​​ദ്ദേ​​ഹം എ​​ന്നെ പ​​രി​​ഗ​​ണി​​ക്കി​​ല്ല എ​​ന്ന് വ്യക്തമാക്കി- വി​​ര​​മി​​ക്ക​​ൽ പ്രഖ്യാപി​​ച്ച് സെ​​ർ​​ജി​​യൊ റാ​​മോ​​സ് കു​​റി​​ച്ചു. സ്പാനി​​ഷ് ദേ​​ശീ​​യ ടീ​​മി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​രം ക​​ള​​ച്ച​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡു​​മാ​​യാ​​ണ് (180 മ​​ത്സ​​രം) റാ​​മോ​​സ് വി​​ര​​മി​​ക്കു​​ന്ന​​ത്.

പ്രാ​​യ​​ം പ്ര​​ശ്നം? റാ​​മോ​​സ് ക​​ള​​മൊ​​ഴി​​ഞ്ഞ​​തോ​​ടെ സ്പാ​​നി​​ഷ് ടീ​​മി​​ൽ നി​​ല​​വി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് പ​​ശ്ചാ​​ത്ത​​ല​​മു​​ള്ള ക​​ളി​​ക്കാ​​ർ ഇ​​ല്ലെ​​ന്ന അ​​വ​​സ്ഥയാ​​യി. പ്രാ​​യ​​മ​​ല്ല, പ്ര​​ക​​ട​​ന​​മാ​​ണു ക​​ണ​​ക്കാ​​ക്കേ​​ണ്ട​​തെ​​ന്നും ത​​നി​​ക്കിനി​​യും ക​​ള​​ത്തി​​ൽ തു​​ട​​രാ​​നു​​ള്ള ക​​രു​​ത്തു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. അ​​തി​​നാ​​യി ക്രൊ​​യേ​​ഷ്യ​​യു​​ടെ ലൂ​​ക്ക മോ​​ഡ്രി​​ച്ച്, പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ പെ​​പ്പെ, അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ല​​യ​​ണ​​ൽ മെ​​സി എ​​ന്നി​​വ​​ർ ലോ​​ക​​ക​​പ്പ് ക​​ളി​​ച്ച​​ത് ചൂ​​ണ്ടി​​ക്കാട്ടാ​​നും റാ​​മോ​​സ് മ​​റ​​ന്നി​​ല്ല. 180 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 23 ഗോ​​ൾ റാ​​മോ​​സ് ലാ ​​റോ​​ഹ ജ​​ഴ്സി​​യി​​ൽ നേ​​ടി. എ​​ട്ട് ഗോ​​ളി​​ന് അ​​സി​​സ്റ്റ് ചെ​​യ്തു. ഫി​​ഫ ലോ​​ക​​ക​​പ്പി​​ൽ 17 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ചു.


Source link

Related Articles

Back to top button