ഹൈദരാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2023 സീസണിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏയ്ഡൻ മാർക്രം നയിക്കും. പ്രഥമ ദക്ഷിണാഫ്രിക്കൻ ട്വന്റി-20 ലീഗിൽ സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ് ടൗണിനെ മാർക്രം കിരീടത്തിലേക്ക് നയിച്ചിരുന്നു. ന്യൂസിലൻഡ് ബാറ്ററായ കെയ്ൻ വില്യംസണിനെ കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്തതോടെയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിൽ ക്യാപ്റ്റൻസി ഒഴിവു വന്നത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസമായ ബ്രയാൻ ലാറയാണ് ഹൈദരാബാദിനെ പരിശീലിപ്പിക്കുന്നത്.
Source link