മെസിക്കു ബാഴ്സയിലേക്കു സ്വാഗതം
ബാഴ്സലോണ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെ എഫ്സി ബാഴ്സലോണയിലേക്കു സ്വാഗതം ചെയ്ത് ടീമിന്റെ കോച്ചും മുൻ കളിക്കാരനുമായ ചാവി ഹെർണാണ്ടസ്. കാന്പ് നൗ (ബാഴ്സലോണയുടെ ഹോം) മെസിയുടെ തറവാടാണെന്നും വാതിലുകൾ എപ്പോഴും അദ്ദേഹത്തിനായി തുറന്നുകിടക്കുമെന്നും ചാവി പറഞ്ഞു. മെസിയുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹങ്ങളോടും ചാവി പ്രതികരിച്ചു. അദ്ദേഹം (മെസി) എന്റെ സുഹൃത്താണ്. എപ്പോഴും ഞങ്ങൾ തമ്മിൽ ബന്ധപ്പെടാറുണ്ട്. മെസി എപ്പോഴും ബാഴ്സലോണയിൽ യോജിക്കും. എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം – ചാവി പറഞ്ഞു.
ഈ സീസണോടെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായുള്ള മെസിയുടെ കരാർ അവസാനിക്കും. മെസിയെ നിലനിർത്താൻ പിഎസ്ജി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 2021ലാണ് ബാഴ്സലോണ വിട്ട് മെസി പിഎസ്ജിയിലെത്തിയത്.
Source link