രണ്ടാം സീസണ് പ്രൈം വോളിബോൾ ലീഗിന്റെ കൊച്ചി ലെഗിന് ഇന്നു തുടക്കം. നിലവിലെ നാലാം സ്ഥാനക്കാരായ കാലിക്കട്ട് ഹീറോസ് ചെന്നൈ ബ്ലിറ്റ്സുമായാണു കൊച്ചിയിലെ ആദ്യമത്സരം. ജയത്തോടെ പോയിന്റ് പട്ടികയുടെ തലപ്പത്തേക്കുയരുക എന്ന ലക്ഷ്യത്തോടെയാണു കാലിക്കട്ട് ഇറങ്ങുന്നത്. ഹൈദരാബാദിൽനടന്ന അഹമ്മദാബാദ് ഡിഫെൻഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു കാലിക്കട്ട് തോൽവി വഴങ്ങിയത്. മുംബൈ മെറ്റിയോസ്, ഹൈദരാബാദ് ബ്ലാക് ഹോക്ക്സ്, നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത തണ്ടർബോൾട്ട്സ് എന്നീ ടീമുകൾക്കെതിരേയായിരുന്നു കാലിക്കട്ടിന്റെ ജയം.
ഇന്നത്തേതുൾപ്പെടെ മൂന്ന് മത്സരങ്ങളാണു കാലിക്കട്ടിനു ശേഷിക്കുന്നത്. നാളെ കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമായി നാട്ടങ്കവും കാലിക്കട്ട് കുറിക്കും. കൊച്ചിക്കു സീസണിൽ ഇതുവരെ ഒരു ജയം നേടാൻ സാധിച്ചിട്ടില്ല. ചെന്നൈ ബ്ലിറ്റ്സ് ഇതുവരെ ഒരു ജയം മാത്രമാണു സ്വന്തമാക്കിയത്. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരേയായിരുന്നു ചെന്നൈ ജയം. പ്രൈം വോളി പോയിന്റ് ടീം, മത്സരം, ജയം, തോൽവി, പോയിന്റ് അഹമ്മദാബാദ് 5 4 1 9 കോൽക്കത്ത 5 4 1 8 ഹൈദരാബാദ് 6 4 2 8 കാലിക്കട്ട് 4 3 1 6 ബംഗളൂരു 6 3 3 6 മുംബൈ 5 1 4 3 ചെന്നൈ 5 1 4 2 കൊച്ചി 4 0 4 0
Source link