എംജിക്കും കാലിക്കട്ടിനും ജയം
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നടക്കുന്ന അഖിലേന്ത്യാ അന്തർസർവകലാശാല വനിതാ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ എംജിക്കും കാലിക്കട്ടിനും ജയം. ഇന്നലെ നടന്ന മത്സരങ്ങളില്‍ കോട്ടയം എംജി യൂണിവേഴ്സിറ്റി കല്‍ക്കട്ട യൂണിവേഴ്സിറ്റിയേയും, കാലിക്കട്ട് യൂണിവേഴ്സിറ്റി എച്ച്വൈഎസ് വിശ്വവിദ്യാലയ ദുര്‍ഗിനെയും, പെരിയാര്‍ യൂണിവേഴ്സിറ്റി വി.ബി.എസ് പൂര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയേയും, ഭാരതിയാര്‍ യൂണിവേഴ്സിറ്റി മണിപ്പൂര്‍ യൂണിവേഴ്സിറ്റിയേയും തോല്‍പ്പിച്ചു.
ഇന്നത്തെ മത്സരങ്ങള്‍ കൂടി തീരുമ്പോള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുന്ന എട്ട് ടീമുകളുടെ ചിത്രം വ്യക്തമാവും. രണ്ടു മത്സരങ്ങള്‍ വിജയിച്ച എംജി ക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.
Source link