മെസി മാജിക്

ലയണൽ മെസിയുടെ തകർപ്പൻ ഫ്രീകിക്ക് ഗോളിന്റെ മികവിൽ ജയിച്ചുകയറി പിഎസ്ജി. ലീഗ് വണ്‍ മത്സരത്തിൽ ലോസിനെ മൂന്നിനെതിരേ നാലുഗോളുകൾക്കാണു പിഎസ്ജി പരാജയപ്പെടുത്തിയത്. മത്സരം 3-3 എന്ന നിലയിൽ സമനിലയിൽ അവസാനിക്കാനിരിക്കെ, അധികസമയത്തിന്റെ അഞ്ചാം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ. കിലിയൻ എംബാപ്പെ (11’, 87) പിഎസ്ജിക്കായി ഇരട്ടഗോൾ നേടി. മറ്റൊരു സൂപ്പർ താരം നെയ്മറും പിഎസ്ജിക്കായി ലക്ഷ്യംകണ്ടു. ഇത് നാലാം തവണ മാത്രമാണ് മൂന്നു സൂപ്പർ താരങ്ങൾ (എംബപ്പെ-മെസി-നെയ്മർ) ഒരു മത്സരത്തിൽ ഗോളടിക്കുന്നത്. 24 മത്സരങ്ങളിൽനിന്ന് 57 പോയിന്റുമായി പിഎസ്ജി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
വീണ്ടും റാഷ്ഫോഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു പരാജയലപ്പെടുത്തി. മാർകസ് റാഷ്ഫോഡിന്റെ (25’, 56’) ഇരട്ടഗോളാണു മത്സരത്തിന്റെ പ്രത്യേകത. ജേഡൻ സാഞ്ചോ യുണൈറ്റഡിനായി മൂന്നാം ഗോൾ നേടി. റയൽ മുന്നോട്ട് സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡ് ഒസാസുനയെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തി. ഫെഡറിക്കോ വാൽവർദെ (78’), മാർകോ അസൻസിയോ (90+2’) എന്നിവരാണു റയലിന്റെ ഗോളുകൾ നേടിയത്. 22 മത്സരങ്ങളിൽ 51 പോയിന്റുള്ള റയൽ ലീഗിൽ രണ്ടാം സ്ഥാനത്താണ്.
Source link