SPORTS

വിജയരാ​​​ഷ്‌ട്ര; സൗ​രാ​​​ഷ്‌ട്ര ര​ഞ്ജി ട്രോ​ഫി ജേ​താ​ക്ക​ള്‍


കോ​​​ൽ​​​ക്ക​​​ത്ത: മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ര​​​ണ്ടാം ര​​​ഞ്ജി ട്രോ​​​ഫി കി​​​രീ​​​ട​​​നേ​​​ട്ട​​​വു​​​മാ​​​യി സൗ​​​രാ​​​ഷ്‌ട്ര. ബം​​​ഗാ​​​ളി​​​നെ ഒ​​​ന്പ​​​തു വി​​​ക്ക​​​റ്റി​​​നു ത​​​ക​​​ർ​​​ത്താ​​​ണു സൗരാ​​​ഷ്‌ട്ര കി​​​രീ​​​ട​​​ത്തി​​​ൽ മു​​​ത്ത​​​മി​​​ട്ട​​​ത്. സൗ​​​രാ​​​ഷ്‌ട്രയു​​​ടെ ര​​​ണ്ടാം ര​​​ഞ്ജി കി​​​രീ​​​ട​​​മാ​​​ണി​​​ത്. ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ടു ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ ബം​​​ഗാ​​​ൾ ആ​​​ദ്യ ഇ​​​ന്നിം​​​ഗ്സി​​​ൽ 174 റ​​​ണ്‍സി​​​ന് പു​​​റ​​​ത്താ​​​യി. മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ സൗ​​​രാ​​​ഷ്‌ട്ര 404 റ​​​ണ്‍സ് നേ​​​ടി. 81 റ​​​ണ്‍സ് നേ​​​ടി​​​യ അ​​​ർ​​​പ്പി​​​ത് വാ​​​സ​​​വ​​​ഡ​​​യാ​​​യി​​​രു​​​ന്നു സൗ​​​രാ​​​ഷ്‌ട്രയു​​​ടെ ടോ​​​പ് സ്കോ​​​റ​​​ർ. 230 റ​​​ണ്‍സ് ക​​​ട​​​വു​​​മാ​​​യി ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സ് ബാ​​​റ്റ് ചെ​​​യ്ത ബം​​​ഗാ​​​ൾ പ​​​ക്ഷേ, 241ൽ ​​​ഒ​​​തു​​​ങ്ങി. വെ​​​റും 11 റ​​​ണ്‍സി​​​ന്‍റെ ലീ​​​ഡ്. ആ​​​റു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ സൗ​​​രാ​​​ഷ്‌ട്ര ക്യാ​​​പ്റ്റ​​​ൻ ജ​​​യ​​​ദേ​​​വ് ഉ​​​നാ​​​ദ്ഘ​​​ട്ടാ​​​ണ് ബം​​​ഗാ​​​ളി​​​നെ ത​​​ക​​​ർ​​​ത്ത​​​ത്. ചേ​​​ത​​​ൻ സ​​​ക്കാ​​​രി​​​യ മൂ​​​ന്നു വി​​​ക്ക​​​റ്റും നേ​​​ടി.

12 റ​​​ണ്‍ ല​​​ക്ഷ്യം സൗ​​​രാ​​​ഷ്ട്ര 2.4 ഓ​​​വ​​​റി​​​ൽ ഒ​​​രു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ മ​​​റി​​​ക​​​ട​​​ന്നു. ര​​​ണ്ട് ഇ​​​ന്നിം​​​ഗ്സി​​​ലു​​​മാ​​​യി ഒ​​​ന്പ​​​തു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ ക്യാ​​​പ്റ്റ​​​ൻ ജ​​​യ​​​ദേ​​​വ് ഉ​​​നാ​​​ദ്ഘ​​​ട്ടാ​​​ണു ക​​​ളി​​​യി​​​ലെ താ​​​രം. മ​​​ത്സ​​​ര​​​ത്തി​​​ലാ​​​കെ ആ​​​റു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ ചേ​​​ത​​​ൻ സ​​​ക്കാ​​​രി​​​യ ഉ​​​ന​​​ദ്ഘ​​​ട്ടി​​​നു മി​​​ക​​​ച്ച പി​​​ന്തു​​​ണ ന​​​ൽ​​​കി. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലാ​​​കെ പ​​​ത്തു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 907 റ​​​ണ്‍സ് നേ​​​ടി​​​യ സൗ​​​രാ​​​ഷ്‌ട്ര ബാ​​​റ്റ​​​ർ അ​​​ർ​​​പ്പി​​​ത് വാ​​​സ​​​വ​​​ഡ​​​യാ​​​ണ് ര​​​ഞ്ജി സീ​​​സ​​​ണി​​​ലെ താ​​​രം. ഒ​​​ന്പ​​​തു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 990 റ​​​ണ്‍സ് നേ​​​ടി​​​യ മാ​​​യ​​​ങ്ക് അ​​​ഗ​​​ർ​​​വാ​​​ളാ​​​ണ് റ​​​ണ്‍വേ​​​ട്ട​​​യി​​​ൽ അ​​​ർ​​​പ്പി​​​തി​​​നു മു​​​ന്നി​​​ലു​​​ള്ള​​​ത്.


Source link

Related Articles

Back to top button