ബംഗാൾ തകർന്നു

കോൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ സൗരാഷ്ട്രയ്ക്കെതിരേ ബംഗാൾ തകർന്നു. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് 174ൽ അവസാനിച്ചു. മറുപടിക്കിറങ്ങിയ സൗരാഷ്ട്ര ഒന്നാംദിനം മത്സരം നിർത്തുന്പോൾ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 81 റണ്‍സ് എടുത്തിട്ടുണ്ട്.
ബംഗാൾ ഇന്നിംഗ്സിൽ പൊരുതിയത് ഷഹ്ബാസ് അഹമ്മദും (69), അഭിഷേക പട്ടേലും (50) മാത്രമായിരുന്നു. സൗരാഷ് ട്രയ്ക്കുവേണ്ടി ക്യാപ്റ്റൻ ജയദേവ് ഉനദ്കട്, ചേതൻ സക്കരിയ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Source link