റയൽ ജയത്തിൽ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് ഹോം മത്സരത്തിൽ ജയം സ്വന്തമാക്കി. മറുപടിയില്ലാത്ത നാല് ഗോളിന് എൽചെയെ റയൽ തോൽപ്പിച്ചു. കരിം ബെൻസെമ (31’, 45+1’) ഇരട്ട പെനാൽറ്റി ഗോൾ സ്വന്തമാക്കി. മാർക്കൊ അസെൻസിയൊ (8’), ലൂക്ക മോഡ്രിച്ച് (80’) എന്നിവരും റയലിനായി ലക്ഷ്യം നേടി.
48 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 56 പോയിന്റുള്ള ബാഴ്സലോണയാണ് തലപ്പത്ത്.
Source link