ഡോർട്ട്മുണ്ട്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് ടീമായ ചെൽസിയെ തകർത്ത് ജർമൻ സംഘം ബൊറൂസിയ ഡോർട്ട്മുണ്ട്. 63-ാം മിനിറ്റിൽ കരിം അഡെയെമി നേടിയ ഗോളിൽ 1-0നായിരുന്നു ഡോർട്ട്മുണ്ടിന്റെ ജയം. 2014ൽ ആഴ്സണലിനെ തോൽപ്പിച്ചശേഷം ഒരു ഇംഗ്ലീഷ് ടീമിനെതിരേ ഡോർട്ട്മുണ്ട് നേടുന്ന ആദ്യ ജയമാണിത്.
ബെൽജിയം ക്ലബ്ബായ ബ്രൂഷ് എവേ പോരാട്ടത്തിൽ പോർച്ചുഗൽ ടീമായ ബെൻഫികയെ 2-0നു തോൽപ്പിച്ച് ക്വാർട്ടറിലേക്കുള്ള പകുതി വഴി പിന്നിട്ടു.
Source link