ബംഗളൂരു: ഐഎസ്എൽ ഫുട്ബോൾ 2022-23 സീസണിൽ ലീഗ് വിന്നേഴ്സ് ഷീൽഡ് ഉറപ്പിച്ച മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി ബംഗളൂരു എഫ്സി. മുംബൈ സിറ്റി ഈ സീസണിൽ നേരിടുന്ന ആദ്യ തോൽവിയാണ്. ബംഗളൂരു എഫ്സിയുടെ തുടർച്ചയായ ഏഴാം ജയവും. ബംഗളൂരുവിനായി സുനിൽ ഛേത്രി (57’), ഹാവി ഹെർണാണ്ടസ് (70’) എന്നിവർ ഗോൾ നേടി. മൗർതഡ ഫാൾ (77’) മുംബൈക്കായി ഒരു ഗോൾ മടക്കി. ജയത്തോടെ 31 പോയിന്റുമായി ബംഗളൂരു നാലാം സ്ഥാനത്തെത്തി.
Source link