വാരാണസി: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് ഇഞ്ചുറി ടൈം ഗോളിൽ ജയം. ഏവേ പോരാട്ടത്തിൽ ഗോകുലം കേരള 2-1ന് രാജസ്ഥാൻ എഫ്സിയെ തോൽപ്പിച്ചു. ഒന്പതാം മിനിറ്റിൽ ബേക്തുർ അമൻഗെൽദിവിലൂടെ രാജസ്ഥാൻ എഫ്സി ലീഡ് നേടി. 90-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് സെർജിയൊ മെൻഡി ഗോകുലത്തിന് സമനില സമ്മാനിച്ചു. ഇഞ്ചുറി ടൈമിന്റെ ഒന്പതാം മിനിറ്റിൽ സെർജിയൊ മെൻഡി (90+9’) ഗോകുലത്തിന്റെ ജയം കുറിച്ച ഗോൾ നേടി. ഫർഷാദ് നൂറിന്റെ അസിസ്റ്റിൽനിന്നായിരുന്നു ഗോൾ പിറന്നത്.
ജയത്തോടെ ഗോകുലം കേരള പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. 27 പോയിന്റാണ് ഗോകുലം കേരളയ്ക്കുള്ളത്. 37 പോയിന്റ് വീതമുള്ള ശ്രീനിധി ഡെക്കാണും റൗണ്ട്ഗ്ലാസ് പഞ്ചാബുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
Source link