ഇന്ത്യക്കു ജയം
കേപ്ടൗൺ: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് രണ്ടാം ജയം. ഇന്ത്യ ആറ് വിക്കറ്റിന് വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു. സ്കോർ: വെസ്റ്റ് ഇൻഡീസ് 118/6 (20), ഇന്ത്യ 119/4 (18.1). നാല് ഓവറിൽ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യയുടെ ദീപ്തി ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ സ്റ്റെഫാനി ടെയ്ലർ (40 പന്തിൽ 42), ഷിമാനെ കാന്പെൽ (36 പന്തിൽ 30) എന്നിവരുടെ ബാറ്റിംഗിലൂടെ വിൻഡീസ് 118 റണ്‍സ് നേടി. മറുപടിബാറ്റിംഗിനിറങ്ങിയ ഇന്ത്യ 3.3 ഓവറിൽ 32 റണ്‍സ് അടിച്ചുകൂട്ടി.
പരിക്കു മുക്തയായെത്തിയ സ്മൃതി മന്ദാനയുടെ (10) വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. റിച്ച ഘോഷ് (44 നോട്ടൗട്ട്), ഹർമൻപ്രീത് കൗർ (33), ഷെഫാലി വർമ (28) എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
Source link