ബുംറയുടെ മടക്കം ഐപിഎല്ലിൽ
മുംബൈ: ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുംറ ബോർഡർ ഗാവസ്കർ ട്രോഫിയുടെ ശേഷിക്കുന്ന മത്സരങ്ങളിലും കളിച്ചേക്കില്ല. ദീർഘകാലമായുള്ള പരിക്കിൽനിന്നു താരം മുക്തനായെങ്കിലും, ടെസ്റ്റ് പരന്പരയിൽ കളിപ്പിക്കേണ്ടെന്നാണു ബിസിസിഐയുടെ തീരുമാനം. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സര ഏകദിന പരന്പരയിലും ബുംറ കളിച്ചേക്കില്ലെന്നാണു റിപ്പോർട്ട്. ജൂണ്‍ ഏഴു മുതൽ 11 വരെ ലണ്ടനിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിലാകും ഇനി ബുംറ ഇന്ത്യൻ ജേഴ്സിയണിയുക.
അതിനുമുന്‍പു നടക്കുന്ന ഐപിഎല്ലിലൂടെ ബുംറ കളിക്കളത്തിലേക്കു തിരിച്ചെത്താനാണു സാധ്യത. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു ബുംറ ഇന്ത്യൻ ജേഴ്സിയിൽ അവസാന മത്സരം കളിച്ചത്.
Source link