ധ​​​രം​​​ശാ​​​ല​​​ ഗ്രൗ​ണ്ട് മോ​ശം; മൂ​ന്നാം ടെ​സ്റ്റ് ഇ​ൻ​ഡോ​റി​ലേ​ക്ക്


ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​ഓ​​​സ്ട്രേ​​​ലി​​​യ ബോ​​​ർ​​​ഡ​​​ർ ഗാ​​​വ​​​സ്ക​​​ർ ട്രോ​​​ഫി പ​​​ര​​​ന്പ​​​ര​​​യി​​​ലെ മൂ​​​ന്നാം ടെ​​​സ്റ്റി​​​ന്‍റെ വേ​​​ദി ധ​​​രം​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നു മാ​​​റ്റി. ഇ​​​ൻ​​​ഡോ​​​റി​​​ലെ ഹോ​​​ൾ​​​ക്ക​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​കും ഇ​​​നി മൂ​​​ന്നാം ടെ​​​സ്റ്റ് ന​​​ട​​​ക്കു​​​ക. ഗ്രൗ​​​ണ്ടും സാ​​​ഹ​​​ച​​​ര്യ​​​വും ടെ​​​സ്റ്റ് മ​​​ത്സ​​​ര​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണു വേ​​​ദി മാ​​​റ്റി​​​യ​​​തെ​​​ന്നു ബി​​​സി​​​സി​​​ഐ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ബി​​​സി​​​സി​​​ഐ ക്യൂ​​​റേ​​​റ്റ​​​ർ ത​​​പോ​​​ഷ് ചാ​​​റ്റ​​​ർ​​​ജി ഗ്രൗ​​​ണ്ട് പ​​​രി​​​ശോ​​​ധി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു വേ​​​ദി മാ​​​റ്റി​​​യ​​​ത്.

അ​​​തി​​​ശൈ​​​ത്യം​​​കാ​​​ര​​​ണം ധ​​​രം​​​ശാ​​​ല സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ഔ​​​ട്ട്ഫീ​​​ൽ​​​ഡി​​​ലെ പു​​​ല്ലി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ വ​​​ള​​​ർ​​​ച്ച​​​യി​​​ല്ലെ​​​ന്നും പു​​​ല്ല് വ​​​ള​​​രാ​​​ൻ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണു വേ​​​ദി മാ​​​റ്റി​​​യ​​​തെ​​​ന്നും ബി​​​സി​​​സി​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി.


Source link

Exit mobile version