ചീറിപ്പാഞ്ഞ് ബാഴ്സ

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ വ്യക്തമായ മേൽക്കൈ നേടി ബാഴ്സലോണ. ഇന്നലെ വിയ്യ റയലിനെയും പരാജയപ്പെടുത്തിയതോടെ രണ്ടക്കത്തിനു മുകളിലാണ് ഒന്നാം സ്ഥാനത്തു ബാഴ്സയുടെ ലീഡ്. 18-ാം മിനിറ്റിൽ യുവതാരം പെദ്രിയാണു ബാഴ്സയുടെ വിജയഗോൾ നേടിയത്.
ജയത്തോടെ, 21 കളികളിൽ 56 പോയിന്റുമായി ബാഴ്സലോണ ബഹുദൂരം മുന്നിലാണ്. ഒരു കളി കുറച്ചുകളിച്ച റയലിന് 45 പോയിന്റുണ്ട്. റയൽ സോസിദാദ് മൂന്നാമതും അത്ലറ്റികോ മാഡ്രിഡ് നാലാമതുമാണ്.
Source link