വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ കോടികളുടെ പണക്കിലുക്കം; സ്മൃതി മന്ഥാന വിലയേറിയ താരം

മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി 20 ക്രിക്കറ്റിന്റെ താരലേലത്തിൽ വിലയേറിയ താരമായി ഇന്ത്യ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാന. 3.4 കോടി രൂപയ്ക്കു സ്മൃതിയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) സ്വന്തമാക്കി. മുംബൈ ഇന്ത്യൻസും സ്മൃതിയെ സ്വന്തമാക്കാൻ മത്സരിച്ചിരുന്നെങ്കിലും ഒടുവിൽ പിന്മാറി. 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഓസ്ട്രേലിയയുടെ ഓൾറൗണ്ടർ ആഷ്ലി ഗാർഡ്നർ 3.2 കോടിക്കു ഗുജറാത്ത് ടൈറ്റൻസിലെത്തി. ഇംഗ്ലീഷ് താരം നതാലി ഷിവറിനും 3.2 കോടി രൂപ ലഭിച്ചു. നതാലിയെ മുംബൈ ഇന്ത്യൻസാണു സ്വന്തമാക്കിയത്. ഇവർ രണ്ടു പേരുമാണു വിലയേറിയ വിദേശതാരങ്ങൾ. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 1.8 കോടിക്കു മുംബൈ ഇന്ത്യൻസിലെത്തി. ആർസിബിയും ഡൽഹി ക്യാപ്പിറ്റൽസും ഹർമൻപ്രീതിനായി ശ്രമം നടത്തിയിരുന്നു. ജെമിമ റോഡ്രിഗസ് 2.2 കോടി രൂപയ്ക്കു ഡൽഹിയിലെത്തി. 50 ലക്ഷം അടിസ്ഥാന വിലയുള്ള ഓസ്ട്രേലിയൻ ഓൾ റൗണ്ടർ എല്ലിസ് പെറിയെ 1.7 കോടിക്ക് ആർസിബി വാങ്ങി. ഇന്ത്യൻ ഓപ്പണർ ഷഫാലി വർമയെ രണ്ടു കോടി രൂപ മുടക്കി ഡൽഹി ക്യാപ്പിറ്റൽസും ലോക ഒന്നാംനന്പർ ബൗളറായ ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണിനെ 1.8 കോടി രൂപ മുടക്കി യുപി വാരിയേഴ്സും തട്ടകത്തിലെത്തിച്ചു. ഇന്ത്യയുടെ പൂജ വസ്ത്രാകറിനെ 1.9 കോടി രൂപ മുടക്കി മുംബൈ ഇന്ത്യൻസും 1.8 കോടി രൂപയ്ക്ക് പേസ് ബൗളർ രേണുക സിംഗിനെ ആർസിബിയും സ്വന്തമാക്കി. ലേലത്തിനെടുത്തവരിൽ 87 താരങ്ങളെയാണു ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. ഇതിൽ 30 പേർ വിദേശികളാണ്.
വിലയേറിയ താരങ്ങൾ സ്മൃതി മന്ഥാന: 3.4 കോടി ആഷ്ലി ഗാർഡ്നർ: 3.2 കോടി നതാലി ഷിവർ: 3.2 കോടി ദീപ്തി ശർമ: 2.6 കോടി ജെമിമ റോഡ്രിഗസ്: 2.2 കോടി ഷഫാലി വർമ: 2 കോടി ബെത്ത് മൂണി: 2 കോടി റിച്ച ഘോഷ്: 1.9 കോടി പൂജ വസ്ത്രാകർ: 1.9 കോടി സോഫി എക്ലെസ്റ്റോണ്‍: 1.8 കോടി എലിസ് പെറി: 1.7 കോടി പ്രധാന താരങ്ങൾ യുപി വാരിയേഴ്സ്: ദീപ്തി ശർമ, അഞ്ജലി സർവാണി, രാജേശ്വരി ഗെയ്ക്വാദ്, ദേവിക വൈദ്യ, പർഷവി ചോപ്ര, ശ്വേത സെഹ്റാവത് (എല്ലാവരും ഇന്ത്യ), സോഫി എക്ലെസ്റ്റോണ്‍ (ഇംഗ്ലണ്ട്), ഷബ്നിം ഇസ്മായിൽ (ദക്ഷിണാഫ്രിക്ക), താലിയ മഗ്രാത്ത്, അലിസ ഹീലി, ഗ്രേസ് ഹാരിസ് (ഓസ്ട്രേലിയ). ഗുജറാത്ത് ജയന്റ്സ്: ആഷ്ലി ഗാർഡ്നർ, ബെത്ത് മൂണി, അന്നബെൽ സതർലാൻഡ് (ഓസ്ട്രേലിയ), സോഫിയ ഡങ്ക്ലി (ഇംഗ്ലണ്ട്), ഹർലീൻ ഡിയോൾ, സ്നേഹ റാണ, സുഷമ വര്‍മ (ഇന്ത്യ), ഡിയാന്ദ്ര ഡോട്ടിൻ (വെസ്റ്റ്ഇൻഡീസ്). ഡൽഹി ക്യാപ്പിറ്റൽസ്: ജെമിമ റോഡ്രിഗസ്, ഷഫാലി വർമ, രാധാ യാദവ്, ശിഖ പാണ്ഡെ, ടൈറ്റസ് സാധു, മിന്നു മണി (എല്ലാവരും ഇന്ത്യ), മെഗ് ലാനിംഗ്, ലൗറ ഹാരിസ് (ഓസ്ട്രേലിയ), മരിസാൻ കാപ്പ് (ദക്ഷിണാഫ്രിക്ക). റോയൽ ചലഞ്ചേഴ്സ്: സ്മൃതി മന്ഥാന, രേണുക സിംഗ്, റിച്ച ഘോഷ്, കനിക അഹുജ (എല്ലാവരും ഇന്ത്യ), സോഫി ഡിവൈൻ (ന്യൂസിലൻഡ്), എല്ലിസ് പെറി (ഓസട്രേലിയ). മുംബൈ ഇന്ത്യൻസ്: ഹർമൻപ്രീത് കൗർ, പൂജ വസ്ത്രാകർ, യാസ്തിക ഭാട്ടിയ, അമന്‍ജോത് കൗര്‍ (ഇന്ത്യ), നതാലി സ്കീവർ (ഇംഗ്ലണ്ട്), അമേലിയ കെർ (ന്യൂസിലൻഡ്).
Source link