SPORTS

വീണ്ടും റാഷ്ഫോഡ്; യുണൈറ്റഡ് രണ്ടാമത്


ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​വേ പോ​രാ​ട്ട​ത്തി​ൽ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ 0-2നു ​കീ​ഴ​ട​ക്കി​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്. മാ​ർ​ക്ക​സ് റാ​ഷ്ഫോ​ഡ് (80′), ഗ​ർ​നാ​ച്ചൊ (85′) എ​ന്നി​വ​രാ​യി​രു​ന്നു യു​ണൈ​റ്റ​ഡി​ന്‍റെ ഗോ​ൾ നേ​ട്ട​ക്കാ​ർ. സീ​സ​ണി​ൽ റാ​ഷ്ഫോ​ഡി​ന്‍റെ 21-ാം ഗോ​ളാ​ണ്. ജ​യ​ത്തോ​ടെ 23 മ​ത്സ​ര​ങ്ങ​ളി​ൽ 46 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. മൂ​ന്നാം സ്ഥാ​നക്കാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 45 പോ​യി​ന്‍റു​ണ്ട്. ആ​ഴ്സ​ണ​ലും സി​റ്റി​യും 21 മ​ത്സ​ര​ങ്ങ​ൾ വീ​ത​മേ ക​ളി​ച്ചി​ട്ടു​ള്ളൂ.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ലെ​സ്റ്റ​ർ സി​റ്റി സ്വ​ന്തം ത​ട്ട​ക​ത്തി​ൽ​വ​ച്ച് 4-1ന് ​ടോ​ട്ട​ൻ​ഹാം ഹോ​ട്ട്സ്പു​റി​നെ തോ​ൽ​പ്പി​ച്ചു. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡും ബേ​ണ്‍​മ​ത്തും (1-1), ചെ​ൽ​സി​യും വെ​സ്റ്റ് ഹാ​മും (1-1) സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.


Source link

Related Articles

Back to top button