അഞ്ചാംവട്ടം റയൽ
റബാത്ത് (മൊറോക്കോ): ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ കിരീടം അഞ്ചാം തവണയും സ്വന്തമാക്കി സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ്. കിരീട നേട്ടത്തിന്റെ റിക്കാർഡ് ഇതോടെ റയൽ മാഡ്രിഡ് അഞ്ചാക്കി പുതുക്കി. എട്ടു ഗോൾ പിറന്ന ത്രില്ലറിൽ 5-3നു സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിനെ തകർത്താണു റയലിന്റെ കിരീട നേട്ടം. റയൽ മാഡ്രിഡിനായി വിനീഷ്യസ് ജൂണിയർ (13’, 69’), ഫെഡെറിക്കോ വാൽവെർഡെ (18’, 58’) എന്നിവർ ഇരട്ട ഗോൾ സ്വന്തമാക്കി. 54-ാം മിനിറ്റിൽ കരിം ബെൻസെമയുടെ വകയായിരുന്നു റയൽ മാഡ്രിഡിന്റെ മറ്റൊരു ഗോൾ. അൽ ഹിലാലിനായി മൂസ മരേഗ (26’), ലൂസിയാനോ വിറ്റി (63’, 79’) എന്നിവരാണു ഗോൾ സ്വന്തമാക്കിയത്.
2014, 2016, 2017, 2018, 2022 സീസണുകളിലാണ് റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പിൽ മുത്തംവച്ചത്. മൂന്ന് തവണ ചാന്പ്യന്മാരായ സ്പാനിഷ് ക്ലബ് ബാഴ്സലോണയാണ് കിരീട നേട്ടത്തിൽ രണ്ടാം സ്ഥാനത്ത്.
Source link