SPORTS

ചാ​​ന്പ്യ​​ൻ മും​​ബൈ


മ​​ഡ്ഗാ​​വ്: ഐ​​എ​​സ്എ​​ൽ 2022-23 സീ​​സ​​ണ്‍ ലീ​​ഗ് വി​​ന്നേ​​ഴ്സ് ഷീ​​ൽ​​ഡ് മും​​ബൈ സി​​റ്റി എ​​ഫ്സി സ്വ​​ന്ത​​മാ​​ക്കി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ എ​​ഫ്സി ഗോ​​വ​​യെ തോ​​ൽ​​പ്പി​​ച്ചാ​​ണ് മും​​ബൈ സി​​റ്റി ലീ​​ഗ് വി​​ന്നേ​​ഴ്സ് ഷീ​​ൽ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. എ​​ട്ട് ഗോ​​ൾ പി​​റ​​ന്ന സൂ​​പ്പ​​ർ ത്രി​​ല്ല​​റി​​ൽ 5-3നാ​​യി​​രു​​ന്നു മും​​ബൈ​​യു​​ടെ ജ​​യം. മും​​ബൈ സി​​റ്റി​​ക്കാ​​യി ഗ്രെ​​ഗ് സ്റ്റൂ​​വ​​ർ​​ട്ട് (18’, 44’) ഇ​​ര​​ട്ട​​ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. ജോ​​ർ​​ജ് പെ​​രേ​​ര ഡി​​യ​​സ് (40’), ഛാങ്തെ (71’ ​​പെ​​നാ​​ൽ​​റ്റി), വി​​ക്രം സിം​​ഗ് (77’) എ​​ന്നി​​വ​​രും മും​​ബൈ സി​​റ്റി​​ക്കാ​​യി ഗോ​​ൾ നേ​​ടി. നാ​​ലാം മി​​നി​​റ്റി​​ൽ നോ​​ഹ് സ​​ദൗ​​യി​​യി​​ലൂ​​ടെ ലീ​​ഡ് നേ​​ടി​​യ​​ ശേ​​ഷ​​മാ​​യി​​രു​​ന്നു ഗോ​​വ​​യു​​ടെ തോ​​ൽ​​വി.

സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ തോ​​ൽ​​വി അ​​റി​​യാ​​തെ​​യാ​​ണ് മും​​ബൈ സി​​റ്റി ലീ​​ഗ് വി​​ന്നേ​​ഴ്സ് ഷീ​​ൽ​​ഡ് ഉ​​റ​​പ്പി​​ച്ച​​ത്. 18 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 14 ജ​​യ​​വും നാ​​ല് സ​​മ​​നി​​ല​​യും ഉ​​ൾ​​പ്പെ​​ടെ 46 പോ​​യി​​ന്‍റാ​​ണ് മും​​ബൈ സി​​റ്റി എ​​ഫ്സി​​ക്കു​​ള്ള​​ത്. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്സി​​ക്ക് 17 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 36 പോ​​യി​​ന്‍റാ​​ണ്. ശേ​​ഷി​​ക്കു​​ന്ന മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഹൈ​​ദ​​രാ​​ബാ​​ദ് ജ​​യി​​ച്ചാ​​ലും 45 പോ​​യി​​ന്‍റി​​ലേ​​യെ​​ത്തൂ.


Source link

Related Articles

Back to top button