വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ

കേപ്ടൗണ്‍ (ദക്ഷിണാഫ്രിക്ക): ഐസിസി 2023 വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് വൈരപോരാട്ടം. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേർക്കുനേർ. കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് മത്സരം ആരംഭിക്കുക. സ്മൃതി മന്ദാന പുറത്ത് കൈവിരലിനു പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന ഇല്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്മൃതിയുടെ കൈവിരലിന് പൊട്ടൽ ഇല്ലെന്ന് ടീം പരിശീലകൻ ഋഷികേശ് കനിക്തർ വ്യക്തമാക്കിയിട്ടുണ്ട്. 15ന് വെസറ്റ് ഇൻഡീസിനെതിരേ നടക്കുന്ന ഇന്ത്യയുടെ അടുത്ത മത്സരത്തിൽ സ്മൃതി മന്ദാന തിരിച്ചുവരാനുള്ള സാധ്യത ഇതോടെ തെളിഞ്ഞു.
വിൻഡീസ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകൾ ഉൾപ്പെട്ട ത്രിരാഷ്ട്ര പരന്പരയ്ക്കിടെ തോളിനു പരിക്കേറ്റ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പൂർണ ആരോഗ്യവതിയാണെന്നും കനിക്തർ അറിയിച്ചു. ലങ്കൻ ജയം ലോകകപ്പ് ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ശ്രീലങ്ക തോൽപ്പിച്ചു. ആവേശകരമായ മത്സരത്തിൽ മൂന്ന് റണ്‍സിനായിരുന്നു ലങ്കൻ ജയം. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ശ്രീലങ്ക ചമാരി അട്ടപ്പട്ടു (68), വിശ്മി ഗുണരത്നെ (35) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിലൂടെ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 129 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി 126ൽ അവസാനിച്ചു.
Source link