ഭുവനേശ്വർ: ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സിക്ക് മിന്നും ജയം. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിയെ 1-3ന് ഒഡീഷ തോൽപ്പിച്ചു. ഇതോടെ പ്ലേ ഓഫിനായുള്ള പോരാട്ടവും ഒഡീഷ ശക്തമാക്കി. 18 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി ഒഡീഷ ആറാം സ്ഥാനത്ത് എത്തി. 17 മത്സരങ്ങളിൽ 36 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് തുടരുന്നു. മുംബൈയാണ് (43) ലീഗിന്റെ തലപ്പത്ത്. പോയിന്റ് ടേബിളിൽ ആദ്യ ആറ് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് പ്ലേ ഓഫ് യോഗ്യത ലഭിക്കും. മുംബൈയും ഹൈദരാബാദും പ്ലേ ഓഫ് ഇതിനോടകം ഉറപ്പിച്ചിട്ടുണ്ട്.
Source link