ജഡേജ പുരട്ടിയത് വേദനസംഹാരി
നാഗ്പുർ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിനിടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പന്തിൽ കൃത്രിമത്വം കാണിക്കാനായി കൈയിൽ എന്തോ പുരട്ടുന്നു എന്ന ആക്ഷേപത്തിനു മറുപടിയുമായി ടീം ഇന്ത്യ. വേദനസംഹാരി ക്രീം ആണ് ജഡേജ കൈയിൽ പുരട്ടിയതെന്നാണ് ഇന്ത്യൻ ടീമിന്റെ വിശദീകരണം. ഇക്കാര്യം ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയും രവീന്ദ്ര ജഡേജയും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ കണ്ട് ധരിപ്പിച്ചു.
രവീന്ദ്ര ജഡേജ പന്തിൽ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ഓസ്ട്രേലിയൻ മാധ്യമങ്ങളും ഇംഗ്ലീഷ് മുൻ താരം മൈക്കിൾ വോണും രംഗത്തെത്തിയിരുന്നു.
Source link