സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ൽ കേ​​ര​​ള​​ത്തി​​ന് ഇ​​ഞ്ചു​​റി ടൈം ​​ഗോ​​ളി​​ൽ ജ​​യം


ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ കേ​​​​​ര​​​​​ളം സ​​​​​ന്തോ​​​​​ഷ് ട്രോ​​​​​ഫി ഫു​​​​​ട്ബോ​​​​​ൾ ഫൈ​​​​​ന​​​​​ൽ റൗ​​​​​ണ്ടി​​​​​ൽ ജ​​​​​യ​​​​​ത്തോ​​​​​ടെ പോ​​​​​രാ​​​​​ട്ടം ആ​​​​​രം​​​​​ഭി​​​​​ച്ചു. ഫൈ​​​​​ന​​​​​ൽ റൗ​​​​​ണ്ട് ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ൽ കേ​​​​​ര​​​​​ളം 3-2ന് ​​​​​ഗോ​​​​​വ​​​​​യെ​​​​​യാ​​​​​ണു തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​ത്. സ​​​​​ബ്സ്റ്റി​​​​​റ്റ്യൂ​​​​​ട്ടാ​​​​​യി ക​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ ഒ.​​​​​എം. ആ​​​​​സി​​​​​ഫ് ഇ​​​​​ഞ്ചു​​​​​റി ടൈ​​​​​മി​​​​​ൽ നേ​​​​​ടി​​​​​യ ഗോ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ജ​​​​​യം. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ 27-ാം മി​​​​​നി​​​​​റ്റി​​​​​ൽ പെ​​​​​നാ​​​​​ൽ​​​​​റ്റി ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​ച്ച് നി​​​​​ജോ ഗി​​​​​ൽ​​​​​ബ​​​​​ർ​​​​​ട്ട് കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു ലീ​​​​​ഡ് ന​​​​​ൽ​​​​​കി. 57-ാം മി​​​​​നി​​​​​റ്റി​​​​​ൽ റി​​​​​സ്വാ​​​​​ൻ അ​​​​​ലി ര​​​​​ണ്ടാം ഗോ​​​​​ളി​​​​​ലൂ​​​​​ടെ ലീ​​​​​ഡ് ഉ​​​​​യ​​​​​ർ​​​​​ത്തി. എ​​​​​ന്നാ​​​​​ൽ, മു​​​​​ഹ​​​​​മ്മ​​​​​ദ് ഫ​​​​​ഹീ​​​​​സി​​​​​ന്‍റെ (60’, 73’) ഇ​​​​​ര​​​​​ട്ട​​​​​ഗോ​​​​​ളി​​​​​ലൂ​​​​​ടെ ഗോ​​​​​വ 2-2ന് ​​​​​ഒ​​​​​പ്പ​​​​​മെ​​​​​ത്തി. മ​​​​​ത്സ​​​​​രം സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ക്കു​​​​​മെ​​​​​ന്നു തോ​​​​​ന്നി​​​​​ച്ച സ​​​​​മ​​​​​യ​​​​​ത്ത് ഒ.​​​​​എം. ആസിഫിന്‍റെ (90+1’) ഗോ​​​​​ളെ​​​​​ത്തി. 74-ാം മി​​​​​നി​​​​​റ്റി​​​​​ൽ ന​​​​​രേ​​​​​ഷ് ഭാ​​​​​ഗ്യ​​​​​നാ​​​​​ഥ​​​​​നു പ​​​​​ക​​​​​ര​​​​​മാ​​​​​യാ​​​​​ണ് ഒ.​​​​​എം. ആ​​​​​സി​​​​​ഫ് ഇ​​റ​​ങ്ങി​​​​​യ​​​​​ത്.

ഗ്രൂ​​​​​പ്പി​​​​​ലെ മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ഞ്ചാ​​​​​ബും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും 2-2 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ലും മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​​യും ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ഒ​​​​​ഡീ​​​​​ഷ​​​​​യും 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ലും പി​​​​​രി​​​​​ഞ്ഞു. ഞാ​​​​​യ​​​​​റാ​​​​​ഴ്ച ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​ണു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ അ​​​​​ടു​​​​​ത്ത മ​​​​​ത്സ​​​​​രം. ഗ്രൂ​​​​​പ്പി​​​​​ൽ ആ​​​​​ദ്യ​​​​​ര​​​​​ണ്ട് സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ സെ​​​​​മി ഫൈ​​​​​ന​​​​​ലി​​​​​ലേ​​​​​ക്കു മു​​​​​ന്നേ​​​​​റും.


Source link

Exit mobile version