മും​​​​​ബൈ എ​​​​​ക്സ്പ്ര​​​​​സ്


ബം​​​​​ഗ​​​​​ളൂ​​​​​രു: പ്രൈം ​​​​​വോ​​​​​ളി​​​​​ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ 2023 സീ​​​​​സ​​​​​ണി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റ്റം ന​​​​​ട​​​​​ത്തി​​​​​യ മും​​​​​ബൈ മെ​​​​​റ്റി​​​​​യോ​​​​​സി​​​​​ന് ആ​​​​​ദ്യ​​​​​ജ​​​​​യം. ചെ​​​​​ന്നൈ ബ്ലി​​​​​റ്റ്സി​​​​​നെ നി​​​​​ലം​​​​​തൊ​​​​​ടാ​​​​​തെ പ​​​​​റ​​​​​പ്പി​​​​​ച്ച് മും​​​​​ബൈ മെ​​​​​റ്റി​​​​​യോ​​​​​സ് 5-0ന്‍റെ ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ദ്യ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മും​​​​​ബൈ മെ​​​​​റ്റി​​​​​യോ​​​​​സ് ഒ​​​​​ന്നി​​​​​നെ​​​​​തി​​​​​രേ നാ​​​​​ല് സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു കാ​​​​​ലി​​​​​ക്ക​​​​​ട്ട് ഹീ​​​​​റോ​​​​​സി​​​​​നോ​​​​​ടു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

കാ​​​​​ലി​​​​​ക്ക​​​​​ട്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ തോ​​​​​ൽ​​​​​വി​​​​​യു​​​​​ടെ ക്ഷീ​​​​​ണ​​​​​മ​​​​​ക​​​​​റ്റു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു മും​​​​​ബൈ മെ​​​​​റ്റി​​​​​യോ​​​​​സി​​​​​ന്‍റെ ജ​​​​​യം. തു​​​​​ട​​​​​ക്കം മു​​​​​ത​​​​​ൽ ചെ​​​​​ന്നൈ ബ്ലി​​​​​റ്റ്സി​​​​​നെ​​​​​തി​​​​​രേ ആ​​​​​ക്ര​​​​​മ​​​​​ണം അ​​​​​ഴി​​​​​ച്ചു​​​​​വി​​​​​ട്ടും ക​​​​​ടു​​​​​ത്ത പ്ര​​​​​തി​​​​​രോ​​​​​ധം തീ​​​​​ർ​​​​​ത്തു​​​​​മാ​​​​​യി​​​​​രു​​​​​ന്നു മും​​​​​ബൈ​​​​​യു​​​​​ടെ മു​​​​​ന്നേ​​​​​റ്റം. 15-14, 15-6, 15-11, 15-12, 15-9 എ​​​​​ന്ന സ്കോ​​​​​റി​​​​​ൽ മും​​​​​ബൈ വെ​​​​​ന്നി​​​​​ക്കൊ​​​​​ടി പാ​​​​​റി​​​​​ച്ചു. ഈ ​സീ​സ​ണി​ൽ 5-0ന് ​ജ​യം സ്വ​ന്ത​മാ​ക്കി മൂ​ന്ന് പോ​യി​ന്‍റ് നേ​ടു​ന്ന ആ​ദ്യ​ടീ​മു​മാ​യി മും​ബൈ മെ​റ്റി​യോ​സ്.


Source link

Exit mobile version