മുംബൈ എക്സ്പ്രസ്
ബംഗളൂരു: പ്രൈം വോളിബോൾ ചാന്പ്യൻഷിപ്പിൽ 2023 സീസണിൽ അരങ്ങേറ്റം നടത്തിയ മുംബൈ മെറ്റിയോസിന് ആദ്യജയം. ചെന്നൈ ബ്ലിറ്റ്സിനെ നിലംതൊടാതെ പറപ്പിച്ച് മുംബൈ മെറ്റിയോസ് 5-0ന്റെ ഏകപക്ഷീയ ജയം സ്വന്തമാക്കി. തങ്ങളുടെ ആദ്യമത്സരത്തിൽ മുംബൈ മെറ്റിയോസ് ഒന്നിനെതിരേ നാല് സെറ്റുകൾക്കു കാലിക്കട്ട് ഹീറോസിനോടു പരാജയപ്പെട്ടിരുന്നു.
കാലിക്കട്ടിനെതിരായ തോൽവിയുടെ ക്ഷീണമകറ്റുന്നതായിരുന്നു മുംബൈ മെറ്റിയോസിന്റെ ജയം. തുടക്കം മുതൽ ചെന്നൈ ബ്ലിറ്റ്സിനെതിരേ ആക്രമണം അഴിച്ചുവിട്ടും കടുത്ത പ്രതിരോധം തീർത്തുമായിരുന്നു മുംബൈയുടെ മുന്നേറ്റം. 15-14, 15-6, 15-11, 15-12, 15-9 എന്ന സ്കോറിൽ മുംബൈ വെന്നിക്കൊടി പാറിച്ചു. ഈ സീസണിൽ 5-0ന് ജയം സ്വന്തമാക്കി മൂന്ന് പോയിന്റ് നേടുന്ന ആദ്യടീമുമായി മുംബൈ മെറ്റിയോസ്.
Source link