ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്നുമുതൽ
കേപ്ടൗണ്‍ (ദക്ഷിണാഫ്രിക്ക): 2023 ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ഭാഗ്യവർഷമാകട്ടെയെന്ന ആശംസയുമായി ആരാധകർ. പ്രഥമ അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യ, 2023 ഐസിസി ട്വന്റി-20 വനിതാ ലോകകപ്പിലും മുത്തമിടുന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. 2020ൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായായിരുന്നു ഇന്ത്യ വനിതാ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചത്. ഇന്നുമുതൽ 2023 ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് പോരാട്ടത്തിനു തുടക്കം. ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 10.30നാണ് ദക്ഷിണാഫ്രിക്ക x ശ്രീലങ്ക പോരാട്ടം. രണ്ട് പൂളുകളിലായാണ് ആദ്യറൗണ്ട് പോരാട്ടം. ഗ്രൂപ്പിൽ ആദ്യരണ്ട് സ്ഥാനക്കാർ സെമിയിൽ പ്രവേശിക്കും. ഈ മാസം 26നാണ് ഫൈനൽ.
ഇന്ത്യ x പാക്കിസ്ഥാൻ ഇന്ത്യയുടെ ആദ്യമത്സരം ചിരവൈരികളായ പാക്കിസ്ഥാനെതിരേ. ഞായറാഴ്ചയാണ് ഇന്ത്യ x പാക് വൈരപോരാട്ടം. ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് ഇന്ത്യയുടെ മത്സരങ്ങൾ. പൂൾ ബിയിൽ ഇംഗ്ലണ്ട്, അയർലൻഡ്, വെസ്റ്റ് ഇൻഡീസ് ടീമുകളാണ് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പമുള്ളത്. 2020 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ 85 റണ്‍സിനു തോൽപ്പിച്ച് ഓസ്ട്രേലിയ കപ്പുയർത്തി. ഓസ്ട്രേലിയയുടെ അഞ്ചാം ലോകകപ്പ് ആയിരുന്നു.
Source link