ഭൂകന്പം: തുർക്കി ഗോളി മരിച്ചു

അങ്കാറ: തുർക്കിയിലും സിറിയയിലുമായി ഉണ്ടായി അതിശക്തമായ ഭൂകന്പത്തിൽപ്പെട്ട് രണ്ടാം ഡിവിഷൻ ക്ലബ്ബായ യെനി മലറ്റ്സ്യാപുറിന്റെ ഗോളി മരിച്ചു. 28കാരനായ ഗോൾകീപ്പർ അഹമത് ഇയൂപ് തുർകാസ്ലാനാണ് മരിച്ചത്. ഭൂകന്പത്തിൽ തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഘാന വിംഗർ ക്രിസ്റ്റ്യൻ അറ്റ്സുവിനെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. 31കാരനായ അറ്റ്സു ഇംഗ്ലീഷ് ക്ലബ്ബുകളായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ്, എവർട്ടണ്, ബേണ്മത്ത് തുടങ്ങിയ ടീമുകൾക്കായി കളിച്ച താരമാണ്.
Source link