കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടിയ ത്രില്ലർ പോരാട്ടം 3-3 സമനിലയിൽ അവസാനിച്ചു. ഈസ്റ്റ് ബംഗാളിനായി കെയ്ട്ടൻ സിൽവ (10′, 64′ പെനാൽറ്റി) ഇരട്ട ഗോൾ നേടി. ജെർവിസ് (45+2′) ആയിരുന്നു മറ്റൊരു ഗോൾ സ്വന്തമാക്കിയത്. മലയാളി താരം എം.എസ്. ജിതിൻ (32′), ഗൊഗോയ് (30′), ഇമ്രാൻ ഖാൻ (85′) എന്നിവർ നോർത്ത് ഈസ്റ്റിനായും ഗോൾ നേടി.
Source link