പിച്ച് വട്ടംകറക്കും, സ്വാഭാവികം

നാഗ്പുർ പിച്ചിന്റെ ചിത്രങ്ങൾ കഴിഞ്ഞ രണ്ടു ദിവസമായി ഓസ്ട്രേലിയ പുറത്തുവിടുന്നുണ്ട്. വരണ്ടുണങ്ങിയ, പുല്ല് ഒട്ടുമില്ലാത്ത പിച്ചാണ് നാഗ്പുരിൽ ഒരുക്കിയിരിക്കുന്നത്. ആദ്യദിനം മുതൽ ടേണിംഗ് ആരംഭിക്കുമെന്നാണ് രവിശാസ്ത്രി പിച്ച് പരിശോധിച്ചശേഷം പറഞ്ഞതെന്നതും ശ്രദ്ധേയം. പിച്ചിനെക്കുറിച്ചു സംസാരിക്കാതെ ക്രിക്കറ്റിൽ ശ്രദ്ധിക്കുകയാണ് ഓസ്ട്രേലിയൻ താരങ്ങൾ ചെയ്യേണ്ടതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു.
ഇന്ത്യ സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് നിർമിച്ചത് സ്വാഭാവികം മാത്രമാണെന്നും ഓരോ രാജ്യവും അവരവർക്ക് അനുകൂല പിച്ചുകളാണ് നിർമിക്കാറുള്ളതെന്നും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തുറന്നു സമ്മതിച്ചു. ഓസ്ട്രേലിയയിൽ പേസ് അനുകൂലവും ഇന്ത്യയിൽ സ്പിൻ അനുകൂല പിച്ചും അങ്ങനെയാണ് ഉണ്ടാകാറുള്ളതെന്നും കമ്മിൻസ് പറഞ്ഞു.
Source link