കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീം ഭുവനേശ്വറിലേക്കു പുറപ്പെട്ടു. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്നലെ രാത്രി എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ മെയിലിലാണ് ടീം യാത്ര തിരിച്ചത്. രാവിലെ ചെന്നൈയിലെത്തുന്ന ടീം വിശ്രമത്തിനുശേഷം രാത്രി ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ എട്ടിന് രാവിലെ ഭുവനേശ്വറിലുമെത്തും. ഒമ്പതിന് പരിശീലനക്കളിയുണ്ടാകും.10ന് ഗോവയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം.
Source link