മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സിലിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു. സ്പോര്‍ട്സ് കൗണ്‍സിലില്‍ കുറച്ചുനാളായി തുടരുന്ന ആഭ്യന്തര തര്‍ക്കങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ മേഴ്സിക്കുട്ടന്റെ രാജി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. തിങ്കളാഴ്ചയോടെ മേഴ്സിക്കുട്ടന്‍ സ്ഥാനമൊഴിയുമെന്നാണ് വിവരം. മുന്‍ അന്തര്‍ദേശീയ ഫുട്ബോള്‍ താരം ഷറഫലി സ്പോര്‍ട്സ് കൗണ്‍സിലിന്റെ പുതിയ പ്രഡിഡന്റാകാനാണു സാധ്യത. കായികമന്ത്രി അബ്ദുറഹ്മാനുമായുള്ള അഭിപ്രായവ്യത്യാസമാണ് മേഴ്സിക്കുട്ടന്റെ സ്ഥാനമൊഴിയലിനു പിന്നിലുള്ള കാരണമെന്നാണ് വിവരം. സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതായുള്ള ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. കൗണ്‍സിലിനും പ്രസിഡന്റിനുമെതിരേ മുന്‍ അന്താരാഷ്ട്ര താരങ്ങളും പരാതിയുന്നയിച്ചു. ഇവരില്‍ പലരും കൗണ്‍സിലിന്റെ പ്രവര്ത്തനങ്ങളക്കെുറിച്ച് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി പറഞ്ഞിരുന്നു.
ഇതോടെ കായിക മന്ത്രി റിപ്പോര്‍ട്ട് തേടി. ഇതിനുപിന്നാലെ കൗണ്‍സിലുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മേഴ്സിക്കുട്ടനോട് സ്ഥാനമൊഴിയാന്‍ നിര്‍ദേശിച്ചത്.
Source link