ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ പു​​​​​റ​​​​​ത്ത്


മും​​​​​ബൈ: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ബോ​​​​​ർ​​​​​ഡ​​​​​ർ-​​​​​ഗാ​​​​​വ​​​​​സ്ക​​​​​ർ ട്രോ​​​​​ഫി ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ​​​​​നി​​​​​ന്ന് ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ പു​​​​​റ​​​​​ത്ത്. ഫെ​​​​​ബ്രു​​​​​വ​​​​​രി ഒ​​​​​ന്പ​​​​​തി​​​​​ന് നാ​​​​​ഗ്പു​​​​​രി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റേ​​​​​ണ്ട ആ​​​​​ദ്യടെ​​​​​സ്റ്റി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് മ​​​​​ധ്യ​​​​​നി​​​​​ര ബാ​​​​​റ്റ​​​​​റാ​​​​​യ ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്. പു​​​​​റ​​​​​ത്തി​​​​​നേ​​​​​റ്റ പ​​​​​രി​​​​​ക്കി​​​​​ൽ​​​​​നി​​​​​ന്ന് ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി മു​​​​​ക്ത​​​​​നാ​​​​​കാ​​​​​ത്ത​​​​​താ​​​​​ണ് കാ​​​​​ര​​​​​ണം.

ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലെ നാ​​​​​ഷ​​​​​ണ​​​​​ൽ ക്രി​​​​​ക്ക​​​​​റ്റ് അ​​​​​ക്കാ​​​​​ഡ​​​​​മി​​​​​യി​​​​​ൽ (എ​​​​​ൻ​​​​​സി​​​​​എ) ഫി​​​​​റ്റ്ന​​​​​സ് തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​ൻ ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ എ​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. നാ​​​​​ഗ്പു​​​​​രി​​​​​ൽ ഇ​​​​​ന്ന് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ടീം ​​​​​ക്യാ​​​​​ന്പി​​​​​നൊ​​​​​പ്പം ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ ചേ​​​​​രു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ൻ​​​​​സി​​​​​എ​​​​​യി​​​​​ൽ ഫി​​​​​റ്റ്ന​​​​​സ് തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​ൻ എ​​​​​ത്തി​​​​​യ​​​​​ത്.


Source link

Exit mobile version