ശ്രേയസ് അയ്യർ പുറത്ത്
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ശ്രേയസ് അയ്യർ പുറത്ത്. ഫെബ്രുവരി ഒന്പതിന് നാഗ്പുരിൽ അരങ്ങേറേണ്ട ആദ്യടെസ്റ്റിൽനിന്നാണ് മധ്യനിര ബാറ്ററായ ശ്രേയസ് അയ്യർ പുറത്തായത്. പുറത്തിനേറ്റ പരിക്കിൽനിന്ന് ശ്രേയസ് അയ്യർ പൂർണമായി മുക്തനാകാത്തതാണ് കാരണം.
ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ (എൻസിഎ) ഫിറ്റ്നസ് തെളിയിക്കാൻ ശ്രേയസ് അയ്യർ എത്തിയെങ്കിലും പരാജയപ്പെട്ടു. നാഗ്പുരിൽ ഇന്ന് ആരംഭിക്കുന്ന ടീം ക്യാന്പിനൊപ്പം ശ്രേയസ് അയ്യർ ചേരുന്നതിനു മുന്നോടിയായായിരുന്നു എൻസിഎയിൽ ഫിറ്റ്നസ് തെളിയിക്കാൻ എത്തിയത്.
Source link