മുരളി വിജയ് വിരമിച്ചു
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ഓപ്പണർ മുരളി വിജയ് വിരമിച്ചു. ക്രിക്കറ്റിന്റെ പുതിയ അവസരങ്ങളും വ്യവസായവശവും തുറന്നെടുക്കാനായി രാജ്യാന്തര വേദിയിൽനിന്ന് വിരമിക്കുന്നു എന്ന് 38കാരനായ മുരളി വിജയ് അറിയിച്ചു. വിദേശ ട്വന്റി-20 ലീഗ് ഉൾപ്പെടെയുള്ള മത്സരങ്ങൾ മുന്നിൽക്കണ്ടാണ് മുരളി വിജയ് നീക്കം നടത്തുന്നതെന്നാണ് കണക്കുകൂട്ടൽ. സാധിക്കുന്നിടത്തോളം നാൾ ക്രിക്കറ്റ് കളിക്കാനാണ് ആഗ്രഹമെന്നും മുരളി വിജയ് അറിയിച്ചു.
ഇന്ത്യക്കായി 61 ടെസ്റ്റിൽ നിന്ന് 3,982 റണ്‍സും 17 ഏകദിനത്തിൽനിന്ന് 339 റണ്‍സും നേടി. ഐപിഎൽ ട്വന്റി-20യിൽ ചെന്നൈ സൂപ്പർ കിംഗ്, ഡൽഹി ഡെയർഡെവിൾസ്, കിംഗ്സ് ഇലവൻ പഞ്ചാബ് ടീമുകൾക്കായും കളിച്ചിട്ടുണ്ട്.
Source link