SPORTS
യുണൈറ്റഡ് മുന്നോട്ട്, ലിവർ പുറത്ത്

ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാലാം റൗണ്ടിൽ ജയം. ഹോം മത്സരത്തിൽ യുണൈറ്റഡ് 3-1ന് റീഡിംഗിനെ തോൽപ്പിച്ചു. കാസെമിറൊയുടെ (54’, 58’) ഇരട്ടഗോളാണ് യുണൈറ്റഡിന്റെ ജയം എളുപ്പമാക്കിയത്. അതേസമയം, ബ്രൈറ്റണ് 2-1ന് ലിവർപൂളിനെ അട്ടിമറിച്ചു. ഹാർവി എലിയട്ടിന്റെ (30’) ഗോളിൽ മുന്നിൽ കടന്നശേഷമായിരുന്നു ലിവർപൂൾ തോറ്റു പുറത്തായത്.
Source link