കൊച്ചി: തുടർച്ചയായ രണ്ടു പരാജയത്തിനുശേഷം ഒരു ജയം കൊതിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫുട്ബോൾ 2022-23 സീസണിലെ 15-ാം റൗണ്ട് പോരാട്ടത്തിന് ഇന്നിറങ്ങും. കൊച്ചിയിലരങ്ങേറുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്സിനു മൂന്നാം സ്ഥാനത്ത് തിരിച്ചെത്താം. ഇന്നലെ എടികെ മോഹൻ ബഗാൻ 2-0ന് ഒഡീഷയെ കീഴടക്കിയതോടെ ബ്ലാസ്റ്റേഴ്സ് (25 പോയിന്റ്) അഞ്ചാം സ്ഥാനത്തായി. ബഗാൻ (27), ഗോവ (26) ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
പ്രശ്നം പരിക്ക് പരിക്കേറ്റ് റൈറ്റ് ബാക്ക് സന്ദീപ് സിംഗ് പുറത്തായത് ബ്ലാസ്റ്റേഴ്സിന് കനത്ത പ്രഹരമാണ്. സന്ദീപ് സിംഗ് സ്റ്റാർട്ടിംഗ് ഇലവനിൽ കളിച്ച ഒന്പത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് മഞ്ഞപ്പട പരാജയപ്പെട്ടത്. പരിക്കു മുക്തനായി മാർക്കൊ ലെസ്കോവിച്ച് ഇന്നിറങ്ങുമോ എന്നതും സുപ്രധാന ചോദ്യമാണ്.
Source link