പു​​​തു​​​ച്ചേ​​​രി തി​​​രി​​​ച്ച​​​ടി


പു​​​തു​​​ച്ചേ​​​രി: ര​​​ഞ്ജി ട്രോ​​​ഫി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​നെ​​​തി​​​രേ പു​​​തു​​​ച്ചേ​​​രി​​​യു​​​ടെ ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വ്. ടോ​​​സ് നേ​​​ടി ബൗ​​​ളിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കേ​​​ര​​​ള​​​ത്തി​​​നു മു​​​ന്നി​​​ൽ പു​​​തു​​​ച്ചേ​​​രി​​​യു​​​ടെ മു​​​ൻ​​​നി​​​ര ബാ​​​റ്റിം​​​ഗ് 19/3 എ​​​ന്ന നി​​​ല​​​യി​​​ൽ ത​​​ക​​​ർ​​​ന്നെ​​​ങ്കി​​​ലും പ​​​ര​​​സ് ദോ​​​ഗ്ര​​​യു​​​ടെ സെ​​​ഞ്ചു​​​റി​​​ക്ക​​​രു​​​ത്തി​​​ൽ പി​​​ന്നീ​​​ട് തി​​​രി​​​ച്ചു​​​വ​​​രി​​ക​​യാ​​​യി​​​രു​​​ന്നു. ഒ​​​ന്നാം ദി​​​നം ബാ​​​റ്റിം​​​ഗ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്പോ​​​ൾ 253/4 എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു പു​​​തു​​​ച്ചേ​​​രി. പ​​​ര​​​സ് ദോ​​​ഗ്ര (117), അ​​​രു​​​ണ്‍ കാ​​​ർ​​​ത്തി​​​ക് (65) എ​​​ന്നി​​​വ​​​രാ​​​ണ് ക്രീ​​​സി​​​ൽ. അ​​​ഞ്ചാം വി​​​ക്ക​​​റ്റി​​​ൽ ഇ​​​രു​​​വ​​​രും ചേ​​​ർ​​​ന്ന് 151 റ​​​ണ്‍സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. നാ​​​ലാം വി​​​ക്ക​​​റ്റി​​​ൽ ജെ​​​യ് പാ​​​ണ്ഡെ​​​യും (38) പ​​​ര​​​സ് ദോ​​​ഗ്ര​​​യും ചേ​​​ർ​​​ന്ന് 83 റ​​​ണ്‍സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​നാ​​​യി ബേ​​​സി​​​ൽ ത​​​ന്പി, എം.​​​ഡി. നി​​​ഥീ​​​ഷ്, ജ​​​ല​​​ജ് സ​​​ക്സേ​​​ന, സി​​​ജോ​​​മോ​​​ൻ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ ഓ​​​രോ വി​​​ക്ക​​​റ്റ് നേ​​​ടി.


Source link

Exit mobile version