പുതുച്ചേരി തിരിച്ചടി
പുതുച്ചേരി: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ പുതുച്ചേരിയുടെ ശക്തമായ തിരിച്ചുവരവ്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കേരളത്തിനു മുന്നിൽ പുതുച്ചേരിയുടെ മുൻനിര ബാറ്റിംഗ് 19/3 എന്ന നിലയിൽ തകർന്നെങ്കിലും പരസ് ദോഗ്രയുടെ സെഞ്ചുറിക്കരുത്തിൽ പിന്നീട് തിരിച്ചുവരികയായിരുന്നു. ഒന്നാം ദിനം ബാറ്റിംഗ് അവസാനിപ്പിക്കുന്പോൾ 253/4 എന്ന നിലയിലാണു പുതുച്ചേരി. പരസ് ദോഗ്ര (117), അരുണ്‍ കാർത്തിക് (65) എന്നിവരാണ് ക്രീസിൽ. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 151 റണ്‍സ് കൂട്ടിച്ചേർത്തിട്ടുണ്ട്. നാലാം വിക്കറ്റിൽ ജെയ് പാണ്ഡെയും (38) പരസ് ദോഗ്രയും ചേർന്ന് 83 റണ്‍സ് കൂട്ടിച്ചേർത്തിരുന്നു. കേരളത്തിനായി ബേസിൽ തന്പി, എം.ഡി. നിഥീഷ്, ജലജ് സക്സേന, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് നേടി.
Source link